'അദൃശ്യ ജാലകങ്ങള്‍'; ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ടോവിനോ തോമസ്
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല എന്നതാണ് ഒരു പ്രത്യേകത.
മഹേഷ് തിലേകറാണ് ഹവ്വാഹവ്വായ് സംവിധാനം ചെയ്യുന്നത്. മറാത്താ പ്രൊഡക്ഷന്സിന്റെയും 99 പ്രൊഡക്ഷന്റെയും ബാനറില്‍ വിജയ് ഷിന്‍ഡെയും മഹേഷ് തിലകും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ഫഹദ് ഫാസില്‍- സുരാജ് വെഞ്ഞാറമൂട് ചിത്രമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ഈട, ചോല, സ്റ്റാന്‍ഡ്അപ്പ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളുമായാണ് നിമിഷ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്.